വനിതാ സംരംഭക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറ‍‍‍പ്പാക്കണം

വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാസബ് കമ്മിറ്റി സംസ്ഥാന കൺവൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ വനിതാ സംരംഭക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സർക്കാർ തീരുമാനിക്കണമെന്ന് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാസബ് കമ്മിറ്റി സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.    സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജിനി രാധാകൃഷ്ണൻ അധ്യക്ഷയായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്‌ബാൽ, ഫെഡറേഷൻ ഭാരവാഹികളായ ടി ശ്രീകുമാർ, ടി സുധാകരൻ, ഇ വി ഉണ്ണിക്കൃഷ്ണൻ,സാജിത കണ്ണൂർ, സുലൈഖ കോഴിക്കോട്, സുജാത സദാനന്ദൻ, പി ടി പ്രസാദ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ജിനി രാധാകൃഷ്ണൻ (ജനറൽ കൺവീനർ), ജയരാജേഷ് (എറണാകുളം), സാജിത (കണ്ണൂർ), സുലൈഖ (കോഴിക്കോട്), എം ജെ ജനിത ( തൃശൂർ), ശശിCaption : വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാസബ് കമ്മിറ്റി സംസ്ഥാന കൺവൻഷൻ  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നുകല (ഇടുക്കി), ഷീല ജെയിംസ് (ആലപ്പുഴ), പുഷ്പ (പാലക്കാട്), ആശ (തിരുവനന്തപുരം) എന്നിവരാണ്‌ കൺവീനർമാർ. Read on deshabhimani.com

Related News