വയനാടിനായി മഹിളാ അസോസിയേഷന്റെ 5.46 ലക്ഷം
തൃശൂർ വയനാടിനെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി വിവിധ ഘടകങ്ങളിലെ കമ്മിറ്റി അംഗങ്ങളിൽ നിന്നും ശേഖരിച്ച 5,46,121 രൂപ സംഭാവന നൽകി. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ് ജില്ലാ സെക്രട്ടറി ഉഷാ പ്രഭുകുമാറിൽനിന്ന് തുക ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയ, ജില്ലാ പ്രസിഡന്റ് എം ഗിരിജാദേവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി നഫീസ, കെ ആർ സീത എന്നിവർ സംസാരിച്ചു. Read on deshabhimani.com