പാലിയേറ്റീവ്‌ കെയർ സെന്റർ 
ഉദ്‌ഘാടനം നാളെ



തൃശൂർ ആൽഫ പാലിയേറ്റീവ്‌ കെയർ തൃശൂർ ലിങ്ക്‌ സെന്ററിന്റെ പുതിയ കേന്ദ്രം തിങ്കളാഴ്‌ച തുറക്കും. ചെമ്പൂക്കാവ്‌ മ്യൂസിയം ക്രോസ്‌ ലെയ്‌നിലെ  സെന്ററിന്റെ പുതിയ കേന്ദ്രം തിങ്കൾ രാവിലെ 10ന്‌ പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജോസഫ്‌ പുന്നമുട്ടിൽ, സി കെ സജീവ്‌, ഡോ. ടി കെ ആന്റണി, തോമസ്‌ തോലത്ത്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News