പറവട്ടാനിയിൽ വനം ഓഫീസ് സമുച്ചയം ഉയരും
തൃശൂർ വനം വകുപ്പ് മധ്യമേഖലാ ആസ്ഥാനമായ തൃശൂർ പറവട്ടാനിയിൽ വനം ഓഫീസുകൾക്കായി കെട്ടിടസമുച്ചയം ഉയരും. സമുച്ചയത്തിന് മന്ത്രി എ കെ ശശീന്ദ്രൻ തറക്കല്ലിട്ടു. മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാൻ വനം വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. മലയാറ്റൂർ വനം ഡിവിഷനുവേണ്ടി അനുവദിച്ച രണ്ട് പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നബാർഡില്‍ നിന്ന് 11.62 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. അയ്യന്തോൾ, ചെമ്പുക്കാവ്, ഇളന്തുരുത്തി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വനം വകുപ്പ് ഓഫീസുകൾ, സാമൂഹ്യ വനവൽക്കരണ വിഭാഗം, റിസർച്ച്, വിജിലൻസ് വിഭാഗങ്ങള്‍ എന്നിവ ഇവിടേക്ക് മാറ്റും. വനംവകുപ്പ് മേധാവി ഗംഗാസിങ്, വനം വിജിലൻസ് എപിസിസിഎഫ് ഡോ. എൽ ചന്ദ്രശേഖർ, മധ്യമേഖലാ സിസിഎഫ് ഡോ. ആർ ആടലരശൻ, തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ എന്നിവർ സംസാരിച്ചു. Read on deshabhimani.com