പഞ്ചായത്തുകൾക്ക് അംഗീകാരം



കൊടകര  ജില്ലയിൽ  മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളായി മറ്റത്തൂർ, പറപ്പൂക്കര പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച,  മറ്റത്തൂർ പഞ്ചായത്ത്‌ ഓഫീസിലെത്തിയ  അസിസ്റ്റന്റ്  കലക്ടർ അതുൽ സാഗറാണ് ഈ വിവരം അറിയിച്ചത്. ഈ പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ  പ്രവർത്തന റിപ്പോർട്ടുകൾ  തയ്യാറാക്കി  ദേശീയതലത്തിൽ അവതരിപ്പിക്കുമെന്നും അസിസ്റ്റന്റ് കലക്ടർ പറഞ്ഞു.   ഇ കെ അനൂപ്,   അശ്വതി വിബി എന്നിവരാണ് യഥാക്രമം പറപ്പൂക്കര, മറ്റത്തൂർ പഞ്ചായത്ത്‌ പ്രഡിഡന്റുമാർ. Read on deshabhimani.com

Related News