ഹൈക്കോടതിയുടെ ഉത്തരവുകൾ പുനഃപരിശോധിക്കണം
തൃശൂർ പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന വിധത്തിലുള്ള ഹൈക്കോടതിയുടെ അപ്രായോഗിക ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് തൃശൂർ പൂരം ഘടകക്ഷേത്ര കൂട്ടായ്‌മ ആവശ്യപ്പെട്ടു. ആചാരാനുഷ്‌ഠാനങ്ങൾ നിലനിർത്തുന്നതിന് കേന്ദ്ര –- സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു. Read on deshabhimani.com