ഹനീഫയുടെ കുടുംബ സഹായ ഫണ്ട്‌ 
 കെപിസിസി സംരക്ഷിക്കണം



തൃശൂർ കോൺഗ്രസ്‌ പ്രവർത്തകരാൽ കൊല്ലപ്പെട്ട ചാവക്കാട്ടെ കോൺഗ്രസ്‌ നേതാവ്‌ എ സി ഹനീഫയുടെ കുടുംബ സഹായ ഫണ്ട്‌ സംരക്ഷിക്കാൻ കെപിസിസി തയ്യാറാകണമെന്ന്‌ ഡിസിസി നിർവാഹക സമിതിയംഗം ഗോപ പ്രതാപൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹനീഫയുടെ അമ്മയുടെ പേരിൽ   മക്കളെ നോമിനിയാക്കി എസ്‌ബിഐയിൽ നിക്ഷേപിച്ച 10ലക്ഷം രൂപയ്ക്ക്‌  അമ്മയുടെ മരണത്തെത്തുടർന്ന്‌ ബന്ധുക്കൾ അവകാശവാദം ഉന്നയിച്ചു. കോൺഗ്രസ്‌  നിക്ഷേപിച്ച ഫണ്ട്‌ ഹനീഫയുടെ ഭാര്യക്കും മക്കൾക്കും ലഭ്യമാക്കാൻ നേതൃത്വം ഇടപെടണം. വാർത്താ സമ്മേളനത്തിൽ ഹനീഫയുടെ ഭാര്യ ഷിഫ്‌നയും പങ്കെടുത്തു. Read on deshabhimani.com

Related News