ബംഗ്ലാദേശ് ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
തൃശൂർ ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണ്. വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാവണം. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലീങ്ങളെ ലക്ഷ്യംവയ്ക്കുന്നത് ആശങ്കാജനകമാണ്. അതിർത്തിക്കപ്പുറത്തെ സംഭവങ്ങളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സാമുദായിക സൗഹാർദം തകർക്കുകയും വർഗീയ വിഭജനം ഉണ്ടാക്കുകയും ചെയ്യും. പ്രകടനത്തിനു ശേഷം ഏജീസ് ഓഫീസ് പരിസരത്ത് പൊതുയോഗം ചേർന്നു. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പി ശരത്ത്പ്രസാദ്, ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് റോസൽരാജ്, സുകന്യ ബൈജു, ജില്ലാ വൈസ് പ്രസിഡന്റ് എറിൻ ആന്റണി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആർ സതീഷ്, ആഷിക് വലിയകത്ത്, ആൻസൻ സി ജോയ് എന്നിവർ സംസാരിച്ചു. Read on deshabhimani.com