സ്വർണക്കപ്പ് തൊട്ടത് തൃശൂർ ഈസ്‌റ്റ്
കുന്നംകുളം നാലുനാൾ നീണ്ട തൃശൂർ ജില്ലയുടെ കൗമാര കലോത്സവത്തിന് തീരശ്ശീല വീണപ്പോൾ 934 പോയിന്റോടെ തൃശൂർ ഈസ്‌റ്റ് ഓവറോൾ ജേതാക്കളായി. സ്‌കൂൾ തലത്തിൽ സ്‌കൂളുകളിൽ 275 പോയിന്റുമായി മതിലകം സെന്റ് ജോസഫ്‌സ് എച്ച്എസ്എസാണ് മുന്നിലെത്തിയത്. അവസാന ദിവസം രാവിലെ വരെ കേവലം അഞ്ചു പോയിന്റ് മാത്രം മുന്നിലായിരുന്ന തൃശൂർ ഈസ്‌റ്റിന്റെ കുതിപ്പാണ് പിന്നീട് കണ്ടത്. 906 പോയിന്റുമായി ഇരിങ്ങാലക്കുടയാണ് രണ്ടാമത്. 900 പോയിന്റു നേടിയ കുന്നംകുളം മൂന്നാമതെത്തി. ചാവക്കാട് 890, തൃശൂർ വെസ്റ്റ് 884, വലപ്പാട് 847, ചാലക്കുടി 843, കൊടുങ്ങല്ലൂർ 835, മാള 834, വടക്കാഞ്ചേരി 794, ചേർപ്പ് 797, മുല്ലശേരി 671 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില. സ്‌കൂൾതലത്തിൽ തൃശൂർ സേക്രട്ട് ഹാർട്ട് സിജിഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. -242പോയിന്റ് . സെന്റ് ജോസഫ്‌സ് എച്ച്എസ് പാവറട്ടി (-234) മൂന്നാമതുണ്ട്. 216 പോയിന്റ് നേടിയ എച്ച്എസ്എസ് ചെന്ത്രാപ്പിന്നി നാലും 199 പോയിന്റ് നേടിയ കാർമൽ എച്ച്എസ്എസ് ചാലക്കുടി അഞ്ചാം സ്ഥാനവും നേടി. കലോത്സവത്തിൽ ആകെ 137 അപ്പീലുകളാണ് വന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. അവസാനസമയത്ത് വഞ്ചിപ്പാട്ടിൽ തർക്കമുണ്ടാവുകയും രണ്ടു ടീമുകൾ അപ്പീൽ നൽകുകയും ചെയ്‌തു. Read on deshabhimani.com