ഗവ. മെഡിക്കൽ കോളേജിലെ അനധികൃത കോഫീഹൗസ് കെട്ടിടം ഒഴിപ്പിച്ചു



തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫീ ഹൗസ് കെട്ടിടം ഒഴിപ്പിച്ചു. 2022 ഡിസംബർ 31ന് 21 ദിവസത്തിനകം കെട്ടിടം ഒഴിയാൻ മെഡിക്കൽ കോളേജ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇന്ത്യൻ കോഫീ ഹൗസ് കോടതിയലക്ഷ്യ ഹർജി നൽകിയതോടെ ജനുവരി 21ന് ഒഴിപ്പിക്കുന്നതിൽനിന്ന്‌ സാവകാശം നേടി. ഒഴിപ്പിക്കൽ നോട്ടീസ് നൽകി 35 ദിവസം കഴിഞ്ഞാണ് വിശദ വാദങ്ങൾക്കുശേഷം ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ച് വിധി പുറപ്പെടുവിപ്പിച്ചത്. ഇന്ത്യൻ കോഫി ഹൗസിന് തുടരുന്നതിന് അവകാശമില്ലെന്നും നാലു വർഷംമുമ്പ്‌ പുറപ്പെടുവിച്ച വിധിയിൽ ഒഴിയുന്നതിന് സാവകാശം നൽകുക മാത്രമാണ് നൽകിയതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കോഫീ ഹൗസ്‌ ഭരണസമിതി നൽകിയ കോടതിയലക്ഷ്യ കേസ് തള്ളി. അനുകൂല വിധി ലഭിച്ചയുടൻ കെട്ടിടം പൂട്ടി സീൽ ചെയ്‌തു. താൽക്കാലിക കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News