ആഹ്ലാദമായി ആറാം ഉത്സവം

ശ്രീ കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചു നടന്ന, നവ്യ നായരുടെ ഭരതനാട്യക്കച്ചേരി


ഇരിങ്ങാലക്കുട  ഉത്സവപ്രേമികൾക്ക് ആവേശവും ആഹ്ലാദവും നൽകി  കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാം ഉത്സവം. ശീവേലിക്ക് പാറമേക്കാവ് കാശിനാഥനും വിളക്കിന് ഉഷശ്രീ ശങ്കരൻകുട്ടിയും തിടമ്പേറ്റി. പഞ്ചാരിമേളത്തിന് പെരുവനം സതീശൻമാരാരായിരുന്നു മേളപ്രമാണി. രാത്രി ക്ഷേത്ര മതിൽക്കെട്ടിനുപുറത്ത് സംഗമം വേദിയിൽ നടി നവ്യാ നായർ ഭരതനാട്യക്കച്ചേരി അവതരിപ്പിച്ചു. ചൊവ്വാഴ്ച കിഴക്കൂട്ട് അനിയന്മാരാരാണ് മേളപ്രമാണി. ഇന്നത്തെ പരിപാടി രാവിലെ 8.30ന് ശീവേലി, സ്പെഷ്യൽ പന്തലിൽ പകൽ രണ്ടിന് തിരുവാതിരക്കളി, 2.30ന് ഭരതനാട്യം, 3.30ന് മോഹിനിയാട്ടം, 4ന് കർണാടക സംഗീതം, 5ന് നൃത്തനൃത്യങ്ങൾ, 6ന് ഭരതനാട്യം, രാത്രി 7.30ന് കഥക് നൃത്തം, 8.30ന് കുച്ചിപ്പുടി, 9.30ന് ശാസ്ത്രീയ സംഗീതം, വിളക്കെഴുന്നള്ളിപ്പ് , രാത്രി 12ന് കഥകളി, സംഗമം വേദിയിൽ പകൽ 1.45ന് തിരുവാതിരക്കളി, 4ന് ഭരതനാട്യം, 5.30ന് ശാസ്ത്രീയ നൃത്തം, രാത്രി 6.30ന് മോഹിനിയാട്ടം, 7ന് കുച്ചിപ്പുടി, 8ന് നൃത്ത ശിൽപ്പം, 9ന് കളരി ആൻഡ് തെയ്യം നൃത്തശിൽപ്പം. Read on deshabhimani.com

Related News