ജില്ലയിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ
തൃശൂർ ജില്ലയിൽ അഞ്ച് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 254 കുടുംബങ്ങളിലെ 718 പേരാണുള്ളത്. ഇതിൽ 268 പുരുഷന്മാരും 306 സ്ത്രീകളും 144 കുട്ടികളും ഉൾപ്പെടുന്നു. ചാലക്കുടി- ഒന്ന്, മുകുന്ദപുരം- രണ്ട്, തൃശൂർ അഞ്ച്, തലപ്പിള്ളി - ഒന്ന്, ചാവക്കാട്- രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 162 പേർ, മുകുന്ദപുരം- ആറ്, തൃശൂർ- 519, തലപ്പിള്ളി -15, ചാവക്കാട്- 16 എന്നിങ്ങനെയാണ് ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം. Read on deshabhimani.com