പരാതി കേൾക്കാൻ മന്ത്രിയുമുണ്ട്‌



തൃശൂർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകിയ അപേക്ഷകളും പരാതികളും തീർപ്പാക്കാൻ ജില്ലയിൽ തിങ്കളാഴ്‌ച തദ്ദേശ അദാലത്ത് നടക്കും. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നാലാം നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.  മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ അദാലത്ത്‌. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേഗത്തിൽ പരിഹാരമുണ്ടാകും.   ലൈഫ്‌ പദ്ധതിയിലും അതിദാരിദ്ര്യപട്ടികയിലും  ഉൾപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കില്ല. മറ്റു പരാതികൾ നൽകാം. ഉപജില്ല ആറ്‌, ജില്ല 1, സംസ്ഥാനം 1, മന്ത്രിതല സമിതി 1, എന്നിങ്ങനെ 9 പ്രത്യേക കൗണ്ടർ  സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ നൽകിയ പരാതികളും പുതിയത്‌ കേൾക്കാനും പ്രത്യേകം കൗണ്ടറുകളുമുണ്ട്‌.  14  പ്രത്യേക കൗണ്ടറുകളിൽ രജിസ്‌ട്രേഷൻ ചെയ്യാം.   സെപ്‌തംബർ നാലുവരെ 1151 പരാതി ലഭിച്ചു. പഞ്ചായത്ത്‌  851, മുനിസിപ്പാലിറ്റി 153, കോർപറേഷൻ 140, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഏഴ്‌ എന്നിങ്ങനെയാണ്‌ പരാതികൾ ലഭിച്ചത്‌. അദാലത്ത് വേദിയിലും അപേക്ഷ നൽകാം. തദ്ദേശ സ്ഥാപനങ്ങളിൽ  യഥാവിധി അപേക്ഷിച്ചിട്ടും സമയ പരിധിക്കകം സേവനം ലഭിക്കാത്ത  വിഷയങ്ങളാണ്‌  പരിഗണിക്കുക. പരാതികൾക്കൊപ്പം അനുബന്ധ രേഖകളും വേണം.  രാവിലെ 9.30ന് നടക്കുന്ന അദാലത്ത്  മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷനാവും.      പരാതി പറയാം; 
വിഷയങ്ങളിതാ...    കെട്ടിട നിർമാണ പെർമിറ്റ് –- പൂർത്തീകരണം, ക്രമവൽക്കരണം വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ ജനന–- മരണ രജിസ്‌ട്രേഷൻ   നികുതികൾ  ഗുണഭോക്തൃ പദ്ധതികൾ   പദ്ധതി നിർവഹണം സാമൂഹ്യ സുരക്ഷാ പെൻഷൻ   മാലിന്യ സംസ്‌കരണം  പൊതുസൗകര്യങ്ങൾ  ആസ്തി  പരിപാലനം   സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത  Read on deshabhimani.com

Related News