വയോജന മെഡിക്കല്‍ ക്യാമ്പ്

തിരുമുടിക്കുന്നില്‍ നടത്തിയ വയോജന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു ഉദ്ഘാടനം ചെയ്യുന്നു


ചാലക്കുടി നാഷണൽ ആയുഷ് മിഷൻ, ആയൂഷ് വകുപ്പ്, കൊരട്ടി പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ തിരുമുടിക്കുന്നിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായാണ് 8, 9, 10, 14 വാർഡുകളിലെ വയോജനങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷയായി. കൊരട്ടി എസ്എച്ച്ഒ അമൃത രംഗൻ മുഖ്യാതിഥിയായി. ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി, ഡോ. സീന, ഡോ. ദീപ പിള്ള, അഡ്വ. കെ ആർ സുമേഷ്, കുമാരി ബാലൻ, ബിജോയ് പെരേപ്പാടൻ, പി ജി സത്യപാലൻ, ലിജോ ജോസ്, നൈനു റിച്ചു എന്നിവർ സംസാരിച്ചു. ചടങ്ങിൽ  അധ്യാപകരായ കുട്ടപ്പൻ മാസ്റ്റർ, എൽസി പെരേപ്പാടൻ എന്നിവരെ ആദരിച്ചു. മുത്രത്തിക്കര  പറപ്പൂക്കര സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, നാഷണൽ ആയുഷ് മിഷൻ, പറപ്പൂക്കര പഞ്ചായത്ത്‌ എന്നിവ ചേർന്ന്‌  ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി അങ്കണവാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എൻ എം പുഷ്പാകരൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ കെ പ്രദീപ്, കെ കെ ശൈലജ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. കെ രമ്യ, കെ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News