റെയിൽവേ ശുചീകരണ തൊഴിലാളികൾ മാർച്ച്‌ നടത്തി

റെയിൽവേ കോൺട്രാക്‌ട്‌ കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ റെയിൽവേ ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌  റെയിൽവേ കോൺട്രാക്‌ട്‌ കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. ആർ ജി പിള്ള അധ്യക്ഷനായി.  അന്യായമായി ഒഴിവാക്കിയ തൊഴിലാളികളെ തിരിച്ചെടുക്കുക, കോവിഡ്‌ കാലത്ത്‌ വെട്ടിക്കുറച്ച ശുചീകരണ തൊഴിലാളികളുടെ എണ്ണം പുനഃസ്ഥാപിക്കുക, ശമ്പളത്തോടുകൂടി ആഴ്ച വിശ്രമവും അവകാശ അവധിയും അനുവദിക്കുക, ജോലിയിൽ നിന്ന് ഒഴിവാക്കുമ്പോൾ സർവീസ് കാലയളവ്‌ കണക്കാക്കി ഗ്രാറ്റുവിറ്റി ഉറപ്പു വരുത്തുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം നടത്തിയത്‌.  ശുചീകരണ തൊഴിലാളികൾക്ക്‌ ദേശീയ അവധി ദിവസങ്ങളിൽ അധിക ശമ്പളം,  ഉത്സവ അവധി,  മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് മുൻകരുതൽ മരുന്നുകൾ , തൊഴിലാളികൾക്ക്‌ ആരോഗ്യകരമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും  ഉന്നയിച്ചു. ഡിആർഇയു ജില്ലാ സെക്രട്ടറി നിക്സൺ ഗുരുവായൂർ, രഞ്ജിത് പരമേശ്വരൻ,  വെങ്കിടശ്വരൻ, കെ എസ്‌ സുഭദ്ര, ടി എം ശാന്ത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News