കത്തിനശിച്ച വീട്‌ ശുചീകരിച്ച്‌ 
സിപിഐ എം പ്രവര്‍ത്തകര്‍

കത്തിനശിച്ച വീട്ടില്‍ സിപിഐ എം പ്രവർത്തകർ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നു


ചാലക്കുടി തീപിടിത്തത്തിൽ കത്തിനശിച്ച വീട്‌ ശുചീകരിച്ച്‌ വാസയോഗ്യമാക്കി നൽകി സിപിഐ എം പ്രവർത്തകർ. സിഎംഐ പബ്ലിക് സ്‌കൂളിന് സമീപം തെറ്റായിൽ ജോൺസന്റെ വീടാണ് ശുചീകരിച്ചത്. നവം. 27ന് പുലർച്ചയോടെ ഷോട്ട്‌സർക്യൂട്ടിനെത്തുടർന്ന് ജോൺസന്റെ വീട് പൂർണമായും കത്തി നശിച്ചിരുന്നു. സമീപവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ചാണ് വീട്ടിനകത്തുണ്ടായിരുന്നവരെ രക്ഷിച്ചത്. വീട് വാസയോഗ്യമല്ലാതായതിനെ ത്തുടർന്ന് ജോൺസനും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ എം നേതൃത്വത്തിൽ നവീകരണം നടത്തിയത്. വീട് ശുചീകരിച്ച് പെയിന്റടിച്ച് നവീകരിച്ചു. രാവിലെ മുതൽ ആരംഭിച്ച പ്രവൃത്തികൾ രാത്രിയോടെയാണ് പൂർത്തീകരിച്ചത്. ജിൽ ആന്റണി, എം എൽ മാത്യു, കെ ആർ സുധാകരൻ, പി വി അൽജോ, പി വി വിൽജോ, എം സി ജയേഷ്, കെ കെ നിഷാന്ത്, സോനു പോൾസൺ, എസ് അഭിഷേക് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News