കാളിദാസ് ജയറാം വിവാഹിതനായി

കാളിദാസും താരിണി കലിംഗരായറും


ഗുരുവായൂർ നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായറും വിവാഹിതരായി.   ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകനാണ്‌ കാളിദാസ്‌. നീല​ഗിരി സ്വദേശിനിയാണ്‌ താരിണി.  2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടിയിട്ടുണ്ട്‌.  മന്ത്രി  പി എ മുഹമ്മദ് റിയാസ്,  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി,  ഗോകുൽ സുരേഷ് , മേജർ രവി എന്നിവരടക്കം നിരവധി പ്രമുഖർ ​ഗുരുവായൂരിൽ വിവാഹച്ചടങ്ങിനെത്തി.  2023 നവംബറിൽ ചെന്നൈയിലായിരുന്നു വിവാഹനിശ്ചയം.   Read on deshabhimani.com

Related News