കണി വെള്ളരികൃഷിയിൽ വിജയഗാഥ

കണിവെള്ളരി കൃഷി വിളവെടുപ്പുമായി സജീഷ്


വേലൂർ കണിവെള്ളരികൃഷിയിൽ വിജയഗാഥയുമായി യുവകർഷകൻ. വേലൂർ തലക്കോട്ടുകര പ്ലാച്ചിൽ സജീ(40)ഷാണ് വിഷരഹിത ജൈവപച്ചക്കറി കൃഷിയിൽ മുന്നേറുന്നത്.  പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് കൃഷി. വിളഞ്ഞ കണിവെള്ളരിക്ക് വിഷുപ്പുലരികളിൽ പ്രാധാന്യമേറെയാ
ണ്. വേനൽച്ചൂടിനെ മറികടന്ന് വിളഞ്ഞ് പാകമായ വെള്ളരിത്തോട്ടത്തിൽനിന്ന് ഇതിനകം 1300 കിലോ വിളവെടുത്തു.  കൈത്താങ്ങൊരുക്കി ഹോർട്ടികോർപ്പും രംഗത്തുണ്ട്. ഇനി ഏതാണ്ട് 600 കിലോയോളം വിളവെടുക്കാനുണ്ട്. വിഷുദിനം അടുക്കുന്നതിനാൽ  ആവശ്യക്കാരേറെയാകും.  നാട്ടിലെ പച്ചക്കറിക്കടക്കാരും പ്രദേശവാസികളും നേരിട്ട് കൃഷിയിടത്തിൽ വന്ന് വാങ്ങുന്നതും പതിവാണ്.  എട്ടുവർഷമായി മുടങ്ങാതെ വെള്ളരികൃഷിയിൽ വിജയഗാഥ രചിക്കുന്ന കർഷകൻ മത്തൻ, കുമ്പളം, ചീര, പടവലം തുടങ്ങിയവയും മികച്ച രീതിയിൽ കൃഷിചെയ്യുന്നുണ്ട്.   Read on deshabhimani.com

Related News