കെ ഫോർ കെയർ : പരിശീലനത്തിന്‌ തുടക്കം



  തൃശൂർ കുടുംബശ്രീ ജില്ലാ മിഷൻ ആസ്‌പിറന്റ്‌ ലേർണിങ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കെ ഫോർ കെയർ പദ്ധതിയുടെ പുതിയ ബാച്ച് പരിശീലനം ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ തൃശൂർ അസിസ്റ്റന്റ്‌ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലയിലെ 24 സിഡിഎസുകളിൽനിന്നുള്ള 30 അംഗങ്ങളാണ് 15 ദിവസം നീണ്ടു നിൽക്കുന്ന റെസിഡൻഷ്യൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ തൃശൂർ അസിസ്റ്റന്റ്‌ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് സി നിർമൽ, മദർ ഹോസ്‌പിറ്റൽ ഹെഡ് ഓഫ് ഓപ്പറേഷൻസ് കെ ആർ രാജീവ്, ജോൺസൻ, ആസ്‌പിറന്റ് അക്കാദമി മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. രോഗക്കിടക്കയിൽ കൂട്ടിരിക്കാനും വയോജനങ്ങളെ പരിചരിക്കാനും പ്രസവശുശ്രൂഷയ്ക്കും കുട്ടികളെ നോക്കാനുമാണ്‌ കെ ഫോർ കെയർ പദ്ധതി. യുവതികൾക്കുള്ള ഓക്‌സിലറി ഗ്രൂപ്പുകളിൽനിന്നും കുടുംബശ്രീ അംഗങ്ങളിൽനിന്നുമാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.   Read on deshabhimani.com

Related News