ഭയപ്പെടേണ്ട സാഹചര്യമില്ല: കലക്ടർ
തൃശൂർ ചാവക്കാട് തിരുവത്ര പുതിയറയിൽ പകൽ 3.15 ഓടെ ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടായതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് ഭൂമികുലുക്കം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ശനിയാഴ്ച ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. Read on deshabhimani.com