സ്‌റ്റേഷൻ എ വൺ; വികസനം സീറോ

തൃശൂർ റെയിൽവേ സ്റ്റേഷനിലെ മേൽക്കൂരയില്ലാത്ത നാലാം പ്ലാറ്റ്ഫോം


തൃശൂർ രാജ്യത്തെ മികച്ച റെയിൽവേ സ്‌റ്റേഷനുകൾക്കുള്ള എ വൺ പദവിയാണ്‌ തൃശൂരിനുള്ളത്‌. കഴിഞ്ഞ വർഷം 69.35 ലക്ഷം പേരാണ്‌ സ്‌റ്റേഷനിലെത്തിയത്‌. 164.79 കോടി രൂപ വരുമാനം ലഭിച്ചു. സ്‌റ്റേഷൻ വികസനമെന്ന പ്രഖ്യാപനം കാലങ്ങളായി നടക്കുന്നുമുണ്ട്‌. കഴിഞ്ഞ ഫെബ്രുവരിയിൽ  സ്‌റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. മുൻ എംപി ടി എൻ പ്രതാപനും നിലവിലെ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ ഗോപിയും റെയിൽവേ വികസനം തങ്ങളാണ്‌ കൊണ്ടുവന്നതെന്ന അവകാശവാദമുന്നയിക്കുന്നുമുണ്ട്‌.     ഇതുവരെ പണി തുടങ്ങാൻ പോലുമായിട്ടില്ല. എറണാകുളത്തും തൃശൂരിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്‌ മാസങ്ങളായി. യാത്രക്കാർക്ക്‌ മഴ നനയാതെ നിൽക്കാനുള്ള പ്ലാറ്റ്‌ഫോം പോലുമില്ല. വൃത്തിയുള്ള ശുചിമുറിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല. യന്ത്രഗോവണി സ്ഥാപിച്ചിട്ടും പ്രവർത്തിക്കുന്നില്ല.     Read on deshabhimani.com

Related News