പുനര്‍ജനി നൂഴല്‍: സംയുക്ത യോഗം ചേര്‍ന്നു



തിരുവില്വാമല  ബുധനാഴ്ച നടക്കുന്ന പുനർജനി നൂഴലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശനൻ അധ്യക്ഷനായി. നൂഴൽദിനത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പവലിയൻ ഏർപ്പെടുത്താനും മുഴുവൻ സമയ ആംബുലൻസ് സേവനം ഉറപ്പാക്കും. വിശ്വാസികൾക്ക് കുടിവെള്ളവും ലഘുഭക്ഷണവും ദേവസ്വം ഏർപ്പെടുത്തും. ലഹരിപദാർഥങ്ങളുടെയും മദ്യത്തിന്റെയും വിൽപ്പന പ്രദേശത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്. എക്‌സൈസിന്റെയും പൊലീസിന്റെയും വനപാലകരുടെയും ഫയർഫോഴ്‌സിന്റെയും നിരീക്ഷണവും സ്ക്വാഡ് സേവനവും ഉണ്ടാകും. തിരുവില്വാമല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗുഹാമുഖത്തേക്കുള്ള വഴി കാടുവെട്ടി നന്നാക്കിയിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡംഗം പ്രേംരാജ് ചുണ്ടലാത്ത്, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ ബി ആർ ഉദയകുമാർ, സെക്രട്ടറി ആർ ബിന്ദു, ഡപ്യൂട്ടി കമീഷണർ കെ സുനിൽ കർത്ത, തിരുവില്വാമല ദേവസ്വം മാനേജർ എസ് വിജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ ജയപ്രകാശ് കുമാർ, പ്രസിഡന്റ് എ ബി ദിവാകരൻ എന്നിവർ സംസാരിച്ചു. പൊലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്‌സ്, ഹെൽത്ത് എന്നീ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.   Read on deshabhimani.com

Related News