സർവകലാശാല കായിക കിരീടം ക്രൈസ്റ്റിന്

കായിക കിരീടം ചൂടിയ ക്രൈസ്‌റ്റ്‌ ടീം


ഇരിങ്ങാലക്കുട   കലിക്കറ്റ് സർവകലാശാലയുടെ 2023- –-24 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായി എട്ടാം തവണയാണ് ക്രൈസ്റ്റ് കോളേജ്  കിരീടം സ്വന്തമാക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയാണ് ക്രൈസ്റ്റ് സർവകലാശാലാ തലത്തിൽ ഒന്നാമതെത്തിയത്. കേരള സ്പോർട്സ് കൗൺസിലിന്റെ അഞ്ച് ടീമുകൾ ക്രൈസ്റ്റ് കോളേജിൽ പരിശീലിക്കുന്നു.  സ്പോർട്സ് കൗൺസിലിന്റെ പിന്തുണയും പരിശീലകരുടെയും കായികതാരങ്ങളുടെയും ചിട്ടയായ പരിശീലനവും പ്രകടനവും ക്രൈസ്റ്റ് കോളേജിന്റെ വിജയത്തിന് പിന്നിലുണ്ട്. താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നത് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി കല്യാൺ, അധ്യാപകരായ ഡോ. കെ എം സെബാസ്റ്റ്യൻ, എം എൻ നിതിൻ എന്നിവരാണ്. സർവകലാശാല ആസ്ഥാനത്ത് നടത്തപ്പെട്ട പരിപാടിയിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി രവീന്ദ്രനിൽനിന്ന് പ്രിൻസിപ്പാളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കായിക മികവിന്റെ കിരീടം ഏറ്റുവാങ്ങി. Read on deshabhimani.com

Related News