സംവരണ സംരക്ഷണ സമിതി കൺവൻഷൻ നാളെ
തൃശൂർ പട്ടികജാതി പട്ടിക വർഗ സംവരണത്തിൽ ക്രീമിലെയറും ഉപസംവരണവും നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംവരണ സംരക്ഷണ സമിതി 12ന് ഇരിങ്ങാലക്കുടയിൽ ജില്ലാ കൺവൻഷൻ നടത്തും. പകൽ മൂന്നിന് മുനിസിപ്പൽ ടൗൺ ഹാളിൽ കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഇ കെ മോഹൻദാസ്, കെ സന്തോഷ് കുമാർ, എ സി ശ്രീധരൻ, സന്തോഷ് മുല്ല, എ കെ സുലോചന എന്നിവർ പങ്കെടുത്തു. Read on deshabhimani.com