പെൻഷൻകാർ കലക്ടറേറ്റ് മാർച്ച്‌ നടത്തി

കെഎസ്‌എസ്‌പിയു കലക്ടറേറ്റ് മാർച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ എ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കെഎസ്‌എസ്‌പിയു നേതൃത്വത്തിൽ  പെൻഷൻകാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക, ഉത്സവബത്ത ഉയർത്തുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, ശമ്പള-പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക  തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.   സംസ്ഥാന വൈസ് പ്രസിഡന്റ്‌  ആർ എ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌   ഇ വി ദശരഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ചന്ദ്രമോഹൻ, ട്രഷറർ ജോസ് കോട്ടപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ ഹാരിഫാബി, കെ എം ശിവരാമൻ, എം തുളസി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News