കാർഷിക സർവകലാശാല ജീവനക്കാർ പ്രതിഷേധിച്ചു

കേരള കാർഷിക സർവകലാശാല ജീവനക്കാർ വെള്ളാനിക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധം എംപ്ലോയീസ് 
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ആർ പ്രദീഷ് ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ അനധ്യാപക വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ  പിഎസസിക്ക്‌ റിപ്പോർട്ട്‌ ചെയ്യാത്തതിനെതിരെ കേരള കാർഷിക സർവകലാശാല ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു.  എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സർവകലാശാലയിലെ മുഴുവൻ ജീവനക്കാരും ബാഡ്ജ് ധരിച്ച്‌ ജോലിക്ക് ഹാജരായി. ഇ ഓഫീസ് നടപ്പാക്കുന്നതിന്റെ ഭാഗമായി തസ്തികകൾ ഇല്ലാതാക്കുന്നതിനെതിരെയും, ജോലിയും കൂലിയും സംരക്ഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പ്രതിഷേധം. സർവകലാശാലയിലെ എല്ലാ സ്റ്റേഷനുകളിലും പ്രതിഷേധം നടന്നു. വെള്ളാനിക്കരയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ആർ പ്രദീഷ് ഉദ്‌ഘാടനം ചെയ്‌തു. കോൺഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി വി ഡെന്നി, എൻ ആർ സാജൻ, എൻ കൃഷ്ണദാസ്, സി സുജാത, കെ യു സരിത എന്നിവർ സംസാരിച്ചു. വെള്ളായണിയിൽ എസ് സുരേഷ് കുമാർ, ജെ അജിത്, പടന്നക്കാട് സതീഷ്‌കുമാർ പീലിക്കോട്, സി വി രാജേഷ്, കോഴിക്കോട് അഖിലേഷ്, പട്ടാമ്പിയിൽ ഉണ്ണിക്കൃഷ്ണൻ, ആനകയത്ത് പ്രജിഷ, കുമരകത്ത്‌ ഷിജു, അമ്പലവയലിൽ ശരത്, സിജി, തവനൂരിൽ വി വിനീഷ് കുമാർ, സി അഭിജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News