ഇതര മതനിന്ദയ്‌ക്കെതിരായ പ്രതിരോധമാണ്‌ ഗുരുദർശനം: സുനിൽ പി ഇളയിടം

ശ്രീനാരായണ ധർമ പരിഷത്ത് സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനം ശതാബ്ദി സ്മൃതിസംഗമത്തിൽ 
സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തുന്നു


തൃശൂർ അപരവൽക്കരണം, ഇതര മതനിന്ദ, വെറുപ്പ്, വിദ്വേഷം, പക എന്നിവയ്‌ക്കെതിരെ ഉയർത്തിപ്പിടിക്കാൻ കഴിയുന്നതാണ് ഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ സന്ദേശമെന്ന്‌ സുനിൽ പി ഇളയിടം. ഇക്കാലത്ത് ഈ സന്ദേശം പ്രചരിപ്പിക്കാനാകണം. വിശാലമായ സാമൂഹിക, രാഷ്ട്രീയ ഇടപെടലായിരുന്നു ഗുരുദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.         ശ്രീനാരായണ ധർമ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനം ശതാബ്ദി സ്മൃതിസംഗമത്തിൽ ‘സർവമത സമ്മേളനവും മതത്തിന്റെ  പുനർ വിഭാവനവും’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാമി മുക്താനന്ദ യതി സംഗമം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ്‌  ജയൻ തോപ്പിൽ അധ്യക്ഷനായി. ഡോ. വി കെ ഗോപിനാഥ്, കെ എം സിദ്ധാർഥൻ, പ്രശാന്ത് കൂറ്റനാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിത്യചൈതന്യ യതിയുടെ ശിഷ്യൻ ഷൗക്കത്ത്, അജിത സന്തോഷ്, ശിവദാസ് മങ്കുഴി, കാഞ്ചന ബാബുരാജ്, സക്കീർ ഹുസൈൻ, മനോജ് അയ്യന്തോൾ, ജിനേഷ് കെ വിശ്വനാഥ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News