സംസ്ഥാന അമേച്വര്‍ നാടകമത്സരം: 
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം



തൃശൂർ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അമേച്വർ നാടക മത്സരത്തിന്റെ വിപുലമായ സംഘാടനത്തിന്അക്കാദമി ഒരുങ്ങി.   മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന  അമേച്വർ നാടക മത്സരത്തിലേക്ക് 18 നാടകങ്ങളാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട  നാടകങ്ങളുടെ സംവിധായകരുടെയും സംഘം സെക്രട്ടറിമാരുടെയും യോഗം കേരള സംഗീത നാടക അക്കാദമിയിൽ ചേർന്നു.  കാസർക്കോട് ജില്ലയിലെ നടക്കാവ് നെരൂദ തിയറ്റേഴ്‌സ്, കൊല്ലം പ്രകാശ് കലാകേന്ദ്രം നീരാവിൽ, കേരള  ഫൈൻ ആർട്‌സ് സൊസൈറ്റി  എറണാകുളം എന്നിവരാണ് മേഖലാതല മത്സരത്തിന്റെ സംഘാടകർ. 2025 ജനുവരി 17 മുതൽ ഫെബ്രുവരി 22 വരെ മേഖലതല മത്സരങ്ങൾ നടക്കും. മേഖലാ മത്സരത്തിനുശേഷം, ഓരോ മേഖലയിൽ നിന്നും രണ്ടു നാടകങ്ങൾ ഉൾപ്പെടെ ആറ് നാടകങ്ങൾ സംസ്ഥാനതല  മത്സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല മത്സരം ഭരത് മുരളി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടത്തും.  അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി,  വി കെ അനിൽകുമാർ, ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News