മദ്യവും മയക്കുമരുന്നും കടത്തിയാൽ കുടുങ്ങും
തൃശൂർ ക്രിസ്‌മസ്- –- പുതുവത്സരാഘോഷം കണക്കിലെടുത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അയ്യന്തോളിലുളള ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ കാര്യാലയത്തിലും താലൂക്കുകളിലെ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളുണ്ടാകുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ സി സുനു അറിയിച്ചു. സ്‌പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമാണം, വിതരണം എന്നിവ തടയയാനാണിത്. നേരിട്ടും, പ്രത്യേകം രൂപകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാർ വഴിയും കൺട്രോൾ റൂമിലൂടെയും ലഭിക്കുന്ന അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സുകളും രണ്ട് ഹൈവേ പട്രോളിങ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. അനധികൃതമായി സ്പിരിറ്റ് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കുന്നവർക്ക് പ്രതിഫലം നൽകും. പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൺട്രോൾ റൂം നമ്പറുകളിൽ വിളിച്ചറിയിക്കാം. Read on deshabhimani.com