സംസ്ഥാനതല 
ബാലപാർലമെന്റ്: 
ജില്ലയിൽ നിന്ന്‌ 11 പേർ



തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ബാല പാർലമെന്റ് സമാപിച്ചു. കുട്ടികളുടെ പ്രശ്നങ്ങളും അവകാശങ്ങളും ഭരണാധികാരികളുടെ മുമ്പിൽ എത്തിക്കുന്നതിനും പാർലമെന്ററി സമ്പ്രദായം പരിചയപ്പെടുത്തുന്നതിനുമായി സംസ്ഥാനതല ബാലപാർലമെന്റിലേക്ക്‌ 11പേരെ തെരഞ്ഞെടുത്തു. 28, 29, 30 തീയതികളിൽ തിരുവനന്തപുരത്താണ്‌ സംസ്ഥാനതല ബാലപാർലമെന്റ്‌.     ഹെവേന ബിനു (കൊണ്ടാഴി പഞ്ചായത്ത്), മുബീന ഹസീൻ (തിരുവില്വാമല), ശ്രേയ ബിജു (പുത്തൂർ), ദിശ ദിബിൻ (മാടക്കത്തറ), അബന വിപിൻ (താന്ന്യം), റിൻഷാദ് (എറിയാട്), ഭാഗ്യദേവി (അരിമ്പൂർ), എയ്ഞ്ചൽ റോസ് (പുത്തൂർ), അഞ്ജന സുരേഷ് (വേളൂക്കര), സഫ്ദേവ് സുൽഫിക്കർ (കൊരട്ടി), അർജുൻ കൃഷ്ണ (കോർപറേഷൻ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News