അപൂർവ നേട്ടവുമായി കൊടകര കുടുംബാരോഗ്യ കേന്ദ്രം
കൊടകര 2023–- - 24 വർഷത്തെ കായകൽപ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപൂർവ നേട്ടവുമായി കൊടകര കുടുംബാരോഗ്യ കേന്ദ്രം. ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി (89.2) കൊടകര ഫാമിലി ഹെൽത്ത് സെന്റർ ഒന്നാം സ്ഥാനത്ത്. 2 ലക്ഷം രൂപയാണ് അവാർഡ് തുക. പ്രാഥമികരോഗ്യ കേന്ദ്രമായിരുന്ന ഈ ആശുപത്രി 2020 ലാണ് കുടുംബാ രോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. 2021 ൽ ഈ ആശുപത്രി ദേശീയ തലത്തിൽ എൻക്യുഎഎസ് പുരസ്‌കാരത്തിനും അർഹമായി. അങ്ങിനെ ഒരേ ബ്ലോക്ക്, പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തന്നെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടാൻ ഈ ആശുപത്രിക്ക് കഴിഞ്ഞു എന്നത് മറ്റൊരു അപൂർവ നേട്ടവുമായി. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് പിന്നീട് വിതരണം ചെയ്യും. Read on deshabhimani.com