മെഡിക്കൽ ക്യാമ്പ് 
നടത്തി



കാറളം പഞ്ചായത്ത് ഗവ. ആയുർവേദ വിഷവൈദ്യ ഡിസ്പെൻസറിയിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ വയോജനങ്ങൾക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രസിഡന്റ്‌  ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌  സുനിൽ മാലാന്ത്ര അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  കെ എസ് രമേഷ് മുഖ്യാതിഥിയായി. ഡോക്ടർമാരായ ആഷിദ, ആഭാ ശങ്കർ, ശ്രുതി, പ്രതിഭ എന്നിവർ സംസാരിച്ചു. യോഗ പരീശീലനം, രക്തപരിശോധന, ബോധവൽക്കരണക്ലാസ് എന്നിവയുമുണ്ടായി. Read on deshabhimani.com

Related News