പ്രൊഫ. വി അരവിന്ദാക്ഷൻ 
പുരസ്‌കാരം സമർപണം 15ന്‌



തൃശൂർ  പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന്‌ ചൊവാഴ്‌ച എം എ ബേബി സമ്മാനിക്കും. വൈകിട്ട്‌ 4.30ന്‌ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന അരവിന്ദാക്ഷൻ അനുസ്‌മരണ സമ്മേളനത്തിലാണ്‌ അവാർഡ്‌ സമ്മാനിക്കുക. ‘ഫെഡറലിസം, ഭാഷാ നിതി; ബഹുസ്വരത ഫാസിസത്തിനെതിരായ ഭരണഘടനാ പ്രതിരോധം' എന്ന വിഷയത്തിൽ ടീസ്ത സെതൽവാദ്‌ പ്രഭാഷണം നടത്തും. അരവിന്ദാക്ഷനെ അനുസ്‌മരിച്ച് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവില്‍ സംസാരിക്കും. ഭരണഘടനാ മൂല്യങ്ങളും ഫെഡറലിസവും ബഹുസ്വരതയും സംരക്ഷിക്കുന്നതിനുള്ള ത്യാഗനിർഭരമായ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ്‌ ടീസ്തയ്ക്ക്‌ പുരസ്‌കാരം നൽകുന്നത്‌. എം എ ബേബി, പ്രൊഫ. കെ സച്ചിദാനന്ദൻ, പ്രൊഫ. സി വിമല, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന അവാർഡ്‌ നിർണയ സമിതിയാണ്‌ തെരഞ്ഞെടുത്തത്‌. കോളേജ്‌ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ, ലളിതഗാന ആലാപന മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. Read on deshabhimani.com

Related News