കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച



കുന്നംകുളം  ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യവും അനുബന്ധ അന്താരാഷ്ട്ര സെമിനാറുകളും വെള്ളിയാഴ്ച ആരംഭിക്കും. വെള്ളി വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ കെ ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ അധ്യക്ഷനാകും. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷമാണ് ഋഗ്വേദ പരീക്ഷയായ വാരമിരിക്കൽ തുടങ്ങുക. തൃശൂർ, തിരുനാവായ യോഗങ്ങളിൽനിന്നുള്ള ഋഗ്വേദ പണ്ഡിതര്‍ പങ്കെടുക്കും.  ‘സാമൂഹിക സാംസ്കാരിക ചരിത്രരേഖകൾ വേദാംഗകൽപ്പകൃതികളിൽ’ എന്ന വിഷയത്തില്‍ 12 പ്രബന്ധങ്ങൾ അവതരിപ്പിക്കും. 20-ന് തുടങ്ങുന്ന നൃത്താരാധന നടി രചനാ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ പണ്ഡിതന്മാരും ഗവേഷണവിദ്യാർഥികളും പങ്കെടുക്കുന്ന വാക്യാർഥസദസ്സ്, അന്യോന്യപരിഷത്തിന്റെ വാചസ്പതി പുരസ്കാരം പ്രൊഫ. ടി കെ. സരളയ്ക്കും വേദബന്ധു പുരസ്കാരം ഡോ. സുധാ ഗോപാലകൃഷ്ണനും നൽകും. 25ന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.   Read on deshabhimani.com

Related News