ബാലസംഘം ജില്ലാതല മെമ്പർഷിപ് വിതരണ ഉദ്ഘാടനം
തൃശൂർ ‘ഇന്ത്യയുടെ ഒരുമയ്ക്കായി നിറവാർന്ന ബാല്യം’ എന്ന മുദ്രാവാക്യവുമായി ബാലസംഘം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിൻ ചാലക്കുടി അതിരപ്പിള്ളി പിള്ളപ്പാറയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ അശ്വതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് ദേവിക അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സാൻജോ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ എസ് നടാഷ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി സന്തോഷ്, എസ് അഭിഷേക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി എന്നിവർ സംസാരിച്ചു. Read on deshabhimani.com