കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് 
16 മുതല്‍



തൃശൂർ ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 16 മുതൽ 28 വരെ "കരുതലും കൈത്താങ്ങും' - പരാതി പരിഹാര അദാലത്ത് നടത്തും. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ്‌ അദാലത്ത്‌. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ തല്‍സമയം തീര്‍പ്പാക്കുകയുമാണ്   അദാലത്ത് ലക്ഷ്യം.താലൂക്ക്‌ കേന്ദ്രങ്ങളിൽ രാവിലെ 10ന്‌ അദാലത്ത്‌ ആരംഭിക്കും.     പരാതി 
സമര്‍പ്പിക്കേണ്ടത് എങ്ങനെ:    karuthal.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതിക്കാര്‍ക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ പരാതികള്‍ സമര്‍പ്പിക്കാം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തരവും പരാതികള്‍ സമര്‍പ്പിക്കാം. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കലക്ടറേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ മുഖാന്തരം നല്‍കും. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.     പരിഗണിക്കുന്ന 
വിഷയങ്ങള്‍:   ഭൂമി വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം,  പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍,   മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍,  പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം,  പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍കാര്‍ഡ് (എപിഎല്‍/ബിപിഎല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്),  കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയിലെ  വിഷയങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം / സഹായം, ഈ മേഖലയിലെ  മറ്റ് വിഷയങ്ങള്‍, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,  വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം / നഷ്ടപരിഹാരം,  വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍,  തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റൽ,  പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ലൈഫ് മിഷന്‍,  ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ / പിഎസ്‌സി വിഷയങ്ങള്‍, വായ്പ എഴുതി ത്തള്ളല്‍, പൊലീസ് കേസുകള്‍,   ഭൂമി വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍,  സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുള്ള), ജീവനക്കാര്യം (സര്‍ക്കാര്‍),  റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും. Read on deshabhimani.com

Related News