101 അടി നീളത്തിൽ 
കേക്കൊരുക്കി ലത്തീൻ പള്ളി

തൃശൂർ ലത്തീൻ പള്ളിയിൽ അന്തോണീസ്‌ പുണ്യാളന്റെ 829-–-ാം ജന്മദിന തിരുനാളിനോടനുബന്ധിച്ച്‌ 829 കിലോ തൂക്കവും 101 അടി നീളമുള്ള ഭീമൻ കേക്ക്‌


തൃശുർ 829 കിലോ ഭാരവും 101 അടി നീളവുള്ള വമ്പൻ കേക്ക്‌ ഒരുക്കി ലത്തീൻ പള്ളി. അന്തോണീസ് പുണ്യാളന്റെ 829–--ാം ജന്മദിന ചാരിറ്റി തിരുനാളിനോട് അനുബന്ധിച്ചാണ്‌ കേക്ക്‌ ഒരുക്കിയത്‌. തിരുനാളിന്റെ ഭാഗമായി ഡയാലിസിസ് രോഗികളുടെ ചികിത്സക്കായി  പറവൂർ ഡോൺ ബോസ്‌കോ, അമല,  ജൂബിലി മിഷൻ എന്നീ ആശുപത്രികളിലേക്ക്  10 ലക്ഷം രൂപ  കോട്ടപ്പുറം രൂപത വികാരി ജനറൽ റോക്കി റോബി കളത്തിൽ വിതരണം ചെയ്തു.  തൊഴിൽ രഹിതരായ സ്ത്രീകൾക്ക് അഞ്ച്‌ തയ്യൽ മെഷീനുകൾ നൽകി. ലത്തീൻ പള്ളി റെക്ടർ ഫാ. ജോസഫ് ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ, ഫാ. റെക്സൺ പങ്കെത്ത്,  ഡോംബോസ്‌കോ ആശുപത്രി  അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിബിൻ കൂളിയത്ത്‌, അമല ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസഫ്,  ജൂബിലി മിഷൻ അസോസിയേറ്റ് ഡയറക്ടർ ഫാ. ജസ്റ്റിൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News