എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ പ്രൗഢ തുടക്കം

എസ്‌എഫ്‌ഐ തശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനം ചെയ്യുന്നു


ഗുരുവായൂർ പോരാട്ട വീഥികളിൽ  ജീവരക്തം ചാലിച്ച  രക്തസാക്ഷി സ്‌മരണകൾ  ഉയർത്തി  എസ്‌എഫ്‌ഐ 48–-ാം ജില്ലാ സമ്മേളനത്തിന്‌   തുടക്കം. അപർണ നഗറിൽ (ഗുരുവായൂർ ടൗൺ ഹാൾ)  ജില്ലാ പ്രസിഡന്റ്‌ ആർ വിഷ്‌ണു പതാക ഉയർത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌.  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ   പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഭരണഘടനാ പദവി നിർവഹിക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സംഘപരിവാറിനായി കവാത്ത്‌ നടത്തുകയാണെന്ന്‌  അദ്ദേഹം പറഞ്ഞു.  ആർഎസ്‌എസ്‌ പദ്ധതികളുടെ നടത്തിപ്പുകാരനായി ഗവർണർ മാറി. മത–- വർഗീയ പ്രത്യയശാസ്‌ത്രത്തെ സർവകലാശാലകളിലേക്ക്‌ കടത്താൻ കേരളത്തിലെ അക്കാദമിക്‌ സമൂഹം അനുവദിച്ചിരുന്നില്ല.   എന്നാൽ  നിയമം കാറ്റിൽപ്പറത്തി   സംഘപരിവാർ ക്രിമിനലുകളെ  ഗവർണർ തിരുകിക്കയറ്റി. ഏതാനും കോൺഗ്രസ്‌–- മുസ്ലിം ലീഗ്‌ പ്രവർത്തകരെയും നിയമിച്ചു. അതിനാൽ അവർ   മിണ്ടുന്നില്ല.  കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാനാണ്‌ ശ്രമം. ഇതിന്റെ നടത്തിപ്പുകാരനായി ഗവർണർ മാറിയെന്നും ആർഷോ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ വി അബ്ദുൾ ഖാദർ സ്വാഗതം പറഞ്ഞു. എം എം മേഘന രക്തസാക്ഷി പ്രമേയവും വിഷ്‌ണു പ്രഭാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജിഷ്‌ണു സത്യൻ പ്രവർത്തന റിപ്പോർട്ടും  സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ വി അനുരാഗ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ച ആരംഭിച്ചു. പൊതു ചർച്ച ബുധനാഴ്‌ചയും തുടരും.  ചർച്ചയ്‌ക്ക്‌ മറുപടിക്ക്‌ ശേഷം പുതിയ ജില്ലാ കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുക്കും.  എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ പി അനുരാഗ്‌, ഹസ്സൻ മുബാറക്, എ എ അക്ഷയ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജാൻവി സത്യൻ, കെ യു സരിത എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. ജില്ലയിലെ 17 ഏരിയ കമ്മിറ്റികളിൽനിന്നും പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമായി 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.  വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം,  കൊടിമര, പതാക ജാഥകളും ഒഴിവാക്കിയാണ്‌  സമ്മേളനം നടത്തുന്നത്‌.    വിവിധ കമ്മിറ്റികൾ: പ്രസീഡിയം: ആർ വിഷ്‌ണു (കൺവീനർ), വി എസ് അദിതി, എ ആർ അജയ്‌ രാജ്‌ , അഖില നന്ദകുമാർ, ടി എ  ഷെഹീർ. മിനുട്‌സ്‌: കെ എസ് ജിഷ്‌ണു ദേവ്‌  (കൺവീനർ), കെ പി മാളവിക, ടി എം കാർത്തിജ്‌, എസ് സഖിൽദീപ്, എ എസ്‌ അതുല്യ.   പ്രമേയം: വിഷ്‌ണു പ്രഭാകരൻ (കൺവീനർ), ടി ജി ശരണ്യ, എം ആർ നവ്യ കൃഷ്ണ, പി എ അശ്വിൻ. ക്രഡൻഷ്യൽ: അനസ്‌ ജോസഫ്‌ (കൺവീനർ), ഹെഡ്‌വിൻ തോമസ്, ആഷിക്‌ മജീദ്‌, കെ യു റിതിൻ, അമൽ ദാസ്‌, പി എം ഹരി കൃഷ്ണൻ, വി എസ്‌ അശ്വിൻ. രജിസ്‌ട്രേഷൻ: എം എം മേഘന (കൺവീനർ), വി ഐ കണ്ണൻ, സഹൃദയകുമാർ, പി വി നിഖിൽ, കെ ബി സനിഗ, അലോക്‌ മോഹൻ.   Read on deshabhimani.com

Related News