മൗനജാഥയും അനുശോചന യോഗവും ഇന്ന്
തൃശൂർ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച മൗനജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിക്കും. വൈകിട്ട് നാലിന് തൃശൂർ ഇ എം എസ് സ്ക്വയറിലാണ് യോഗം. തൃശൂർ സിഎംഎസ് സ്കൂൾ പരിസരത്ത് നിന്ന് വൈകിട്ട് നാലിന് മൗനജാഥ ആരംഭിക്കും. റൗണ്ട് ചുറ്റി മുനിസിപ്പൽ സ്റ്റാന്‍ഡ് വഴി ഇ എം എസ് സ്ക്വയറിൽ എത്തിചേരും. തുടർന്ന് നടക്കുന്ന സർവകക്ഷി അനുശോചനയോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. മൗനജാഥയിലും സർവകക്ഷി അനുശോചന യോഗത്തിലും മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു. Read on deshabhimani.com