മുളയം–പണ്ടാരച്ചിറ ചെക്ക് ഡാം 
നിർമാണം തുടങ്ങി



വലക്കാവ് നടത്തറ പഞ്ചായത്തിലെ മണലി പുഴയ്ക്ക്‌ കുറുകെ നിർമിക്കുന്ന  മുളയം- –-പണ്ടാരച്ചിറ ചെക്ക് ഡാമിന്റെ നിർമാണം  മന്ത്രി റോഷി അഗസ്റ്റിൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.   റവന്യൂ  മന്ത്രി കെ രാജൻ അധ്യക്ഷനായി. മുളയം, അച്ഛൻകുന്ന്, കൂട്ടാല തുടങ്ങി പ്രദേശങ്ങളിലെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ഭൗർലഭ്യത ഇതിലൂടെ പരിഹരിക്കാൻ സാധിക്കും. 36 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് പുതിയ ചെക്ക് ഡാം നിർമിക്കുന്നത്. 4 ഷട്ടറുകളാണ് പുതിയ ഡാമിന് ഉണ്ടാവുക.  ജലസേചന വകുപ്പിന്റെ 5 പദ്ധതികളാണ്  ഒല്ലൂർ മണ്ഡലത്തിൽ നിർമാണം പുരോഗമിക്കുന്നത്‌.  ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി ആർ രജിത്ത് ,  ജലസേചന വകുപ്പ് ചീഫ് എൻജിനിയർ എം ശിവദാസൻ, പി കെ അഭിലാഷ്, ഇ എൻ സീതാലക്ഷ്മി എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News