‘ജീവിതപ്പാത’ 50–--ാം വാർഷികാഘോഷവും ചെറുകാട് അനുസ്മരണവും
വലപ്പാട് പുരോഗമന കലാസാഹിത്യ സംഘം നാട്ടിക മേഖലാ കമ്മിറ്റിയുടെ ചെറുകാട് അനുസ്മരണവും "ജീവിതപ്പാത' യുടെ 50–--ാം വാർഷികാചരണവും ശനിയാഴ്ച നടക്കും. വൈകിട്ട് നാലിന് വലപ്പാട് കഴിമ്പ്രം വിജയൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ കവി പി എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. വി ഡി പ്രേം പ്രസാദ്, ഇഖ്ബാൽ കൊടുങ്ങല്ലൂർ, ഡോ.ആര്യ വിശ്വനാഥ്, കെ എ വിശ്വംഭരൻ, ജലീൽ ടി കുന്നത്ത്, ആർ ഐ സക്കറിയ, അരവിന്ദൻ പണിക്കശ്ശേരി, പി സുൾഫിക്കർ എന്നിവർ സംസാരിക്കും. ചെറുകാടിന്റെ വിഖ്യാത നാടകങ്ങളിലെ ജനപ്രിയ ഗാനങ്ങൾ വി കെ എസ് ഗായകസംഘം വേദിയിൽ അവതരിപ്പിക്കും. Read on deshabhimani.com