ബസ് സ്റ്റോപ്പിലേക്ക് ടെമ്പോ പാഞ്ഞുകയറി : 2 പേർക്ക് പരിക്ക്
വാടാനപ്പള്ളി ദേശീയപാത ഏഴാം കല്ലിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണംവിട്ട ടെമ്പോ പാഞ്ഞുകയറി യുവതിയടക്കം രണ്ട് പേർക്ക് പരിക്ക്. ഏഴാംകല്ല് സ്വദേശിനി ചാളിപ്പാട്ട് വീട്ടിൽ ഷിജി (36), ടെമ്പോയിൽ യാത്ര ചെയ്തിരുന്ന പാലക്കാട് കൂടല്ലൂർ സ്വദേശി മന്ദംകായിൽ ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 നായിരുന്നു അപകടം. Read on deshabhimani.com