റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വീണ്ടും പരാതി
കൊടകര റഷ്യയിൽ മിലിറ്ററി ക്യാമ്പിൽ ഇലക്ട്രിക്കൽ, പ്ലമ്പിങ്, ഹെൽപ്പർ ജോലി വാഗ്ദാനം ചെയ്ത് 1,70,000 രൂപ വാങ്ങി പറ്റിച്ചതായി പരാതി. കൊടകര വട്ടേക്കാട് കാട്ടുകാളക്കൽ വീട്ടിൽ ഷണ്മുഖൻ (40) ആണ് ചാലക്കുടി റെയിൽവെ സ്റ്റേഷന് സമീപം സ്റ്റീവ് (സുമേഷ് ആന്റണി)ക്കെതിരെ കൊടകര പൊലീസിൽ പരാതി നൽകിയത്. സുമേഷിനെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. റഷ്യയിൽ എത്തിയ തന്നെ മിലിറ്ററി ഉദ്യോഗസ്ഥർ യുദ്ധമുഖത്ത് അടിമ പണി ചെയ്യിച്ചതായി പരാതിയിൽ പറയുന്നു. Read on deshabhimani.com