ഡിആർഇയു ആഹ്ലാദ പ്രകടനം

ഡിആർഇയുവിന്‌ അംഗീകാരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ തൃശൂരിൽ നടന്ന പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ റെയിൽവേയെയും ജീവനക്കാരെയും സംരക്ഷിക്കാൻ പോരാട്ടമുഖത്തുള്ള  സിഐടിയു നേതൃത്വത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയന്‌ അംഗീകാരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ തൃശൂരിൽ പൊതുയോഗം നടത്തി. ദക്ഷിണ റെയിൽവേയിൽ നടന്ന ഹിതപരിശോധനയിൽ 33.67 ശതമാനം വോട്ടുനേടിയാണ്‌ ഡിആർഇയു വിജയിച്ചത്‌.  വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനവും മധുരവിതരണവും നടന്നു. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. ഡിആർഇയു ജില്ലാ സെക്രട്ടറി നിക്‌സൺ ഗുരുവായൂർ, ടി എൻ വെങ്കിടേശ്വരൻ, സി വി സുബീഷ്, എം ബി അരുൺ, പി ഹരീഷ്, പി ആർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News