എൻ രാജന്റെ ‘തെരഞ്ഞെടുത്ത 
കഥകൾ’ പ്രകാശിപ്പിച്ചു

കഥാകൃത്ത്‌ എൻ രാജൻ രചിച്ച തെരഞ്ഞെടുത്ത കഥകൾ എന്നപുസ്‌തകം സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ അശോകൻ ചരുവിലിന്‌ നൽകി പ്രകാശിപ്പിക്കുന്നു


തൃശൂർ കഥാകൃത്ത്‌ എൻ രാജന്റെ ‘തെരഞ്ഞെടുത്ത കഥകൾ’   പ്രകാശനം ചെയ്‌തു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി  പ്രസിഡന്റ്‌  സച്ചിദാനന്ദൻ പുസ്‌തകം   പ്രകാശിപ്പിച്ചു.  വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഏറ്റുവാങ്ങി.  സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ അധ്യക്ഷനായി. എം പി സുരേന്ദ്രൻ പുസ്‌തകം പരിചയപ്പെടുത്തി.  കെ എൽ  ജോസ്‌, അഷ്ടമൂർത്തി,  കെ രഘുനാഥൻ,  പി എൻ ഗോപീകൃഷ്‌ണൻ,  വി ജി തമ്പി,  ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, പ്രൊഫ. എം ഹരിദാസ്‌,  ഇ ഡി ഡേവിസ്‌,  ഡോ. ആർ ശ്രീലതാവർമ, എ ഒ സണ്ണി,  ഡോ. എം എൻ വിനയകുമാർ,  എൻ രാജൻ,  കെ എസ്‌ സുനിൽകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News