സ്വാതന്ത്ര്യദിനം: സിപിഐ എം ഓഫീസുകളിൽ ദേശീയ പതാക ഉയർത്തും
തൃശൂർ സ്വാതന്ത്ര്യത്തിന്റെ 77–-ാം വാർഷികം സിപിഐ എം ആഘോഷിക്കും. ജില്ലാ, ഏരിയ, ലോക്കൽ, ബ്രാഞ്ച് ഓഫീസുകളിൽ രാവിലെ എട്ടിന് ദേശീയ പതാക ഉയർത്തും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ തൃശൂർ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് ദേശീയ പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ കുന്നംകുളം ഏരിയകമ്മിറ്റി ഓഫീസിലും എൻ ആർ ബാലൻ പേരാമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിലും എം കെ കണ്ണൻ തൃശൂർ ഏരിയകമ്മിറ്റി ഓഫീസിലും പതാക ഉയർത്തും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ചാലക്കുടി, മുരളി പെരുനെല്ലി എംഎൽഎ മണലൂർ, കെ കെ രാമചന്ദ്രൻ എംഎൽഎ കൊടകര, കെ വി അബ്ദുൾഖാദർ ചാവക്കാട്, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വടക്കാഞ്ചേരി, പി കെ ഡേവിസ് മാള, പി കെ ചന്ദ്രശേഖരൻ കൊടുങ്ങല്ലൂർ ഏരിയകമ്മിറ്റി ഓഫീസിലും പതാക ഉയർത്തും. കെ വി നഫീസ വരവൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും ടി കെ വാസു കുന്നംകുളത്തും പതാക ഉയർത്തും. ജില്ല, ഏരിയ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ പാർടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യ ദിന പരിപാടികളിൽ മുഴുവൻ ദേശസ്നേഹികളും പങ്കെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു. Read on deshabhimani.com