കടലിൽ വലയെറിഞ്ഞ്‌ കലക്ടർ

മീൻപിടിത്ത തൊഴിലാളികൾക്കൊപ്പം കലക്ടർ അർജുൻ പാണ്ഡ്യൻ കടലിൽ


തൃശൂർ ഉത്രാട ദിനത്തിൽ മീൻപിടിത്തത്തൊഴിലാളികൾക്കൊപ്പം കടലിൽ സമയം ചെലവഴിച്ച്‌  കലക്ടർ അർജുൻ പാണ്ഡ്യൻ. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനാണ്‌ കലക്ടർ മീൻപിടിത്ത വള്ളത്തിൽ കടലിൽ പോയത്‌. രാവിലെ അഞ്ചിന്‌ അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ‘ശ്രീ കൃഷ്ണ പ്രസാദം’  വള്ളത്തിൽ 50 മത്സ്യ തൊഴിലാളികൾക്കൊപ്പമാണ്‌ കടലിൽ പോയത്‌.  ഫിഷറീസ് ഹാർബറിൽ നിന്ന് വടക്കു പടിഞ്ഞാറ് ഏകദേശം 12 നോട്ടിക്കൽ മൈലോളം (22 കിലോമീറ്റർ) ഉൾക്കടൽ വരെ പോയി.  മീൻപിടിത്തത്തിലും പങ്കാളിയായ കലക്ടർ അഞ്ചു മണിക്കൂറോളം തൊഴിലാളികളോടൊപ്പം കടലിൽ ചെലവിട്ടു. അവർ നേരിടുന്ന വിവിധ വിഷയങ്ങൾ മനസ്സിലാക്കി തിരികെ എത്തിയ ശേഷം കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി.  ഫിഷറീസ് ഉദ്യോഗസ്ഥരും  കലക്ടർക്കൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News