ചിമ്മിനി ഡാമിൽ വൈദ്യുതോൽപ്പാദനം പുനരാരംഭിച്ചു



വരന്തരപ്പിള്ളി  മഴ തുടങ്ങിയതോടെ ചിമ്മിണി ഡാമിൽ നിന്ന്‌ ശനിയാഴ്ച മുതൽ വീണ്ടും വൈദ്യുതോൽപ്പാദനം തുടങ്ങി.  മൂന്നാഴ്ചയായി വൈദ്യുതോൽപ്പാദനം നിർത്തി വച്ചിരിക്കുകയായിരുന്നു. 2.5 മെഗാ വാട്ട് വൈദ്യുതിയാണ്‌ ഇവിടുന്ന്‌ ഉൽപ്പാദിപ്പിക്കുന്നത്‌.  ദിനംപ്രതി 0.55 ദശലക്ഷം ക്യൂബിക് മീറ്റർ ജലമാണ് ഇതിന് ആവശ്യമായി വരുന്നത്. 151.55 ദശലക്ഷം ക്യൂബിക് മീറ്റർ ജല  സംഭരണശേഷിയുള്ള ഡാമിൽ തിങ്കളാഴ്ച രാവിലെ 135.35 ദശലക്ഷം ക്യൂബിക് മീറ്റർ ജലശേഖരമുണ്ട്.   Read on deshabhimani.com

Related News