വിദേശ ജോലി തട്ടിപ്പ്‌: മുൻകൂർ 
ജാമ്യാപേക്ഷ തള്ളി



തൃശൂർ വിദേശത്ത് ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ കോടികൾ തട്ടിയെടുത്ത കേസിൽ സ്ഥാപന ഡയറക്ടറായ  പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.  പോളണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ കോടികൾ തട്ടിയെടുത്ത കാസിൽഡ എഡ്യുക്കേഷൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പ്രജിത്‌ പ്രകാശിന്റെ  ജാമ്യാപേക്ഷയാണ്‌ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി പി സെയ്തലവി തള്ളിയത്‌. ലൈസൻസില്ലാതെയാണ്‌ ഇയാൾ സ്ഥാപനം നടത്തിയിരുന്നത്‌.  2021–-2024 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി പേരിൽ നിന്നായി കോടിക്കണക്കിന്‌ രൂപയാണ്‌ തട്ടിയെടുത്തത്‌.  13 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന്‌ കാണിച്ച്‌ ആറ്‌ പേർ നൽകിയ പരാതിയിൽ ഈസ്റ്റ്‌ പൊലീസ്‌ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടക്കുകയാണ്‌.  വിവിധ സ്റ്റേഷനുകളിലായി 36 കേസുകൾ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഏകദേശം രണ്ട്‌ കോടിയോളം രൂപയുടെ തട്ടിപ്പാണ്‌ നിലവിൽ പുറത്ത്‌ വന്നിട്ടുള്ളത്‌. പ്രോസിക്യൂഷനുവേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ ഹാജരായി. Read on deshabhimani.com

Related News