വനിതാ വായനശാല, വെള്ളാങ്കല്ലൂർ ‌ മാതൃക

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ മനക്കലപ്പടിയിൽ വനിതകൾ നടത്തുന്ന ഗ്രാമീണ വായനശാല


മാള  വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമീണ വായനശാല വനിതകൾ നടത്തുന്നതാണ്. വായനശാലയുടെ പഴയ കെട്ടിടം തകർന്നുവീണപ്പോൾ പുസ്തകങ്ങൾ  അടുത്ത വീട്ടിലെ വരാന്തയിലേക്ക്‌ മാറ്റി.   കെട്ടിടം പുതുക്കിപ്പണിയാൻ വായനശാല ഭാരവാഹികളായ സ്‌ത്രീകൾ വീടുകൾ  കയറിയിറങ്ങിയെങ്കിലും ഫലം നിരാശാജനകമായിരുന്നു.  ഈ സാഹചര്യത്തിലാണ്  വായനശാലയ്ക്ക് ബ്ലോക്ക് പഞ്ചായത്ത്  പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്‌. 15   ലക്ഷം രൂപയും അനുവദിച്ചു. മനക്കലപ്പടി ജങ്‌ഷനു കിഴക്ക്  വായനശാലയുടെ മനോഹരമായ കെട്ടിടം ഉയർന്നു.  വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘടനവും നിർവഹിച്ചു.  ഉഷ രവി പ്രസിഡന്റും  എം ജി രാധാമണി സെക്രട്ടറിയുമാണ്‌. ശോഭന ജി പണിക്കരാണ്  ലൈബ്രേറിയൻ. Read on deshabhimani.com

Related News